Thursday, October 14, 2010

Resident & Non Resident

 നോണ്‍ റെസിഡന്റും റെസിഡന്റും
 
1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ കാലത്ത് രൂക്ഷമായ വിദേശനാണ്യക്കമ്മി മറികടക്കാന്‍ 47 ടണ്‍ സ്വര്‍ണം ലണ്ടനിലേക്ക് കൊണ്ടുപോയി പണയംവെക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരത്തില്‍നിന്നും 20 ടണ്‍ സ്വര്‍ണം തിരിച്ചുവാങ്ങാമെന്ന കരാറോടെ വിദേശത്ത് വില്ക്കുകയും ചെയ്തു. 6,000 കോടി ഡോളറാണ് ഇതുവഴി സമാഹരിക്കാനായത്. അന്ന് ധനമന്ത്രിയായിരുന്ന യശ്വന്ത്‌സിന്‍ഹ ഈ ആപത്ഘട്ടത്തില്‍ മാതൃ രാജ്യത്തേക്ക് വിദേശനാണ്യം അയച്ച് സഹായിക്കാന്‍ പ്രവാസി ഭാരതീയരോട് അഭ്യര്‍ഥിക്കുകയുണ്ടായി. അന്ന് ലഭിച്ച നല്ല പ്രതികരണം ഇന്നും തുടരുന്നുവെന്നതിനു തെളിവാണ് 2008-09 കാലഘട്ടത്തില്‍ പ്രവാസി ഭാരതീയര്‍ ഇന്ത്യയിലേക്ക് 399 കോടി ഡോളര്‍ അയച്ചുവെന്ന കണക്ക് . 2009 മാര്‍ച്ച് 31 ന് പ്രവാസി ഭാരതീയരുടേതായി ഇന്ത്യന്‍ ബാങ്കുകളിലെ മൊത്തം നിക്ഷേപം 4126 കോടി ഡോളറായിരുന്നു എന്നതും ഈ വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ നമ്മുടെ സമ്പദ്ഘടനയ്ക്ക് നല്കിവരുന്ന പിന്തുണയുടെ മറ്റൊരു തെളിവുതന്നെ.

നേപ്പാളില്‍ വിമാനമിറങ്ങി ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കറന്‍സിയും കാണിച്ച് പാസ്‌പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് കടന്നുവെന്നു രേഖപ്പെടുത്താതെ റോഡുമാര്‍ഗം വന്നുപോകുന്നത് സാധാരണ പ്രവാസി ഭാരതീയനല്ല,വന്‍ തോക്കുകളാണ് എന്നത് മറന്നിട്ടാണ് പ്രത്യക്ഷനികുതി ബില്ലില്‍ പ്രവാസി ഭാരതീയരെ ദ്രോഹിക്കുന്ന വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് എന്നുതന്നെ പറയണം. ഇതുതികഞ്ഞ നന്ദികേടുകൂടിയാണ്.

ലോകത്തുള്ള മിക്ക രാജ്യങ്ങളും നികുതികള്‍ ചുമത്തുന്നത് പൗരത്വത്തെ ആസ്​പദമാക്കിയല്ല. താമസത്തെ ആസ്​പദമാക്കിയാണ്. നമ്മുടെ ആദായനികുതി നിയമവും ഇതിന് അപവാദമല്ല. നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിലെ 6-ാം വകുപ്പും പ്രത്യക്ഷ നികുതി ബില്ലിലെ 4-ാം വകുപ്പും തമ്മിലൊരു താരതമ്യപഠനം നടത്തുന്നത് അവസോരോചിതമായിരിക്കും.

നിലവിലുള്ള വകുപ്പ്:


ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഇന്ത്യയിലെ 'റെസിഡന്റ്'ആയി പരിഗണിക്കപ്പെടും.

എ) പ്രസ്തുത വ്യക്തി നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 182 ദിനങ്ങളോ അതില്‍ക്കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നു; അല്ലെങ്കില്‍

ബി) കഴിഞ്ഞ നാല് സാമ്പത്തികവര്‍ഷങ്ങളില്‍ 365 ദിനങ്ങളോ അതില്‍ക്കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും നടപ്പുവര്‍ഷത്തില്‍ അറുപതോ അതില്‍ക്കൂടുതലോ ദിനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയോ ചെയ്തു.

എന്നാല്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ക്ക് രണ്ട് അപവാദങ്ങള്‍ നല്കിയിരുന്നത് പ്രവാസി ഭാരതീയര്‍ക്ക് സഹായകമായിരുന്നു.

എ) ഒരു ഇന്ത്യന്‍ കപ്പലിലെ ജോലിക്കാരനായോ ഇന്ത്യയ്ക്ക് പുറത്ത് മറ്റു ജോലിക്കായോ പോകുന്ന ഇന്ത്യന്‍ പൗരത്വമുള്ളയാള്‍


ബി) രാജ്യത്തിനു പുറത്തായിരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ അഥവാ ഇന്ത്യന്‍ വംശജന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി വരുമ്പോള്‍

മേല്‍പ്പറഞ്ഞ (എ) യും (ബി) യും ബാധകമായ കേസുകളില്‍ 60 ദിവസം എന്ന പരിധി 182 ദിവസം എന്നാക്കി വേണം പരിഗണിക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഗണത്തില്‍ വരുന്ന വ്യക്തികള്‍ കഴിഞ്ഞ നാല് സാമ്പത്തികവര്‍ഷങ്ങളിലുംകൂടി 365 ദിവസം ഇന്ത്യയിലുണ്ടായിരുന്നാലും 'നോണ്‍ റെസിഡന്റ്' ആയി പരിഗണിക്കപ്പെടും.

ഉദാഹരണത്തിന് പട്ടിക ഒന്ന് നോക്കുക. ആരൊക്കെ 'നോണ്‍ റെസിഡന്റ്' ആവുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമാവും?


പട്ടികയില്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു.

1. പുറത്തേക്ക് ജോലിക്കായി പോകുന്നവര്‍ക്കുള്ള ആനുകൂല്യം ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമാണ് ലഭ്യമാകുക.

2. സന്ദര്‍ശനത്തിനു വരുന്നതിനുള്ള ആനുകൂല്യം ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ലഭ്യമാണ്.

പ്രത്യക്ഷ നികുതിബില്ലിലെ വ്യവസ്ഥകള്‍ എന്തെന്ന് നോക്കാം. റസിഡന്റ് ആകുന്നത് ഈ സന്ദര്‍ഭങ്ങളിലാണ്:

എ.) നടപ്പു സാമ്പത്തികവര്‍ഷത്തില്‍ 182 ദിനങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരുന്നു (മാറ്റമില്ല).

ബി.) കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളില്‍ 365 ദിനങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും നടപ്പു വര്‍ഷത്തില്‍ അറുപതോ അതില്‍ കൂടുതലോ ദിനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുകയും ചെയ്തു (മാറ്റമില്ല).

എന്നാല്‍ മേല്പറഞ്ഞ (ബി.)-യിലെ 60 ദിവസം എന്ന പരിധി ഇനി പറയുന്ന വ്യക്തികള്‍ക്കു ബാധകമല്ല.

1. ഇന്ത്യന്‍ കപ്പലില്‍ ജോലിക്കാരനായി പോകുന്ന ഇന്ത്യന്‍ പൗരന്‍.

2. പുറത്തു ജോലിക്കായി പോകുന്ന ഇന്ത്യന്‍ പൗരന്‍.

മേല്‍ വിവരിച്ചതില്‍നിന്ന് ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി വരുന്ന ഏവര്‍ക്കും അവര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ 365 ദിവസങ്ങളോ അതില്‍ കൂടുതലോ ഇന്ത്യയിലുണ്ടായിരുന്നവരാണെങ്കില്‍ 59 ദിനങ്ങളില്‍ കൂടുതല്‍ ഇവിടെ തങ്ങിയാല്‍ 'റസിഡന്റ്' ആയിത്തീരും.

പ്രത്യാഘാതങ്ങള്‍


അന്യ നാട്ടില്‍ പോയി പണിയെടുത്തു സ്വന്തം രാജ്യത്ത് സന്ദര്‍ശനത്തിനായി എത്തുന്നവര്‍ വളരെ സൂക്ഷിച്ചു കണക്കുകൂട്ടി സന്ദര്‍ശനം നടത്തിയില്ലെങ്കില്‍ അവരുടെ വിദേശവരുമാനം ഇവിടെ നികുതി വിധേയമാക്കപ്പെടും. ഉദാഹരണം വഴി ഇതു വ്യക്തമാക്കാം.

2012 ഏപ്രില്‍ ഒന്നു മുതല്‍ 'എ' എന്ന വ്യക്തി പുറത്തു ജോലിക്കായി പോവുകയും 2013 ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശനത്തിനായി മടങ്ങിവന്ന് 2013 മെയ് 29-ന് മടങ്ങിപ്പോവുകയും ചെയ്താല്‍ 2012-13 സാമ്പത്തികവര്‍ഷത്തിലും 2013-14 സാമ്പത്തിക വര്‍ഷത്തിലും അദ്ദേഹം നോണ്‍ റസിഡന്റ് ആയിരിക്കും. എന്നാല്‍ 2013 മെയ് 30-നാണ് മടങ്ങിപ്പോകുന്നതെങ്കില്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം റസിഡന്റ് ആയിത്തീരുകയും ചെയ്യും. അതുമൂലം അദ്ദേഹത്തിന്റെ വിദേശവരുമാനവും ഇവിടെ നികുതിവിധേയമാവും. 2013 മെയ് 29-ന് മടങ്ങിപ്പോയ ശേഷം ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇവിടെ വന്നാലും റസിഡന്റ് ആയിപ്പോകും.

കുറച്ചു പ്ലാനിങ് നടത്തിയാല്‍ കുറച്ചുനാള്‍ കൂടുതല്‍ ഇവിടെ തങ്ങാനും സാധ്യമാവും. 2013 ഫിബ്രവരി ഒന്നിന് വരുന്നു. അപ്പോള്‍ 2012-13 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടാവുക 59 ദിവസം മാത്രം (ഫിബ്രവരി 28 + മാര്‍ച്ച് 31.) അതിനാല്‍ ആ വര്‍ഷം നോണ്‍ റസിഡന്റ് ആയിരിക്കും. എന്നിട്ട്, 2013 മെയ് 29ന് തിരികെപ്പോയാലും 2013-14 വര്‍ഷത്തിലും ഇന്ത്യയിലുണ്ടാവുക 59 ദിവസം മാത്രം.

അതിനാല്‍ ആ വര്‍ഷവും നോണ്‍ റസിഡന്റ് തന്നെ. അങ്ങനെ മൊത്തം 118 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ തങ്ങാം. പക്ഷേ, 2013-14-ല്‍ എന്തെങ്കിലും അത്യാവശ്യത്തിനായി ഇന്ത്യയില്‍ വരേണ്ടിവന്നാല്‍ സംഗതി കുഴയും എന്നോര്‍ക്കുക,

ഇങ്ങനെ വിദേശവരുമാനത്തിനും ഇവിടെ നികുതി നല്‍കേണ്ടിവരുമ്പാള്‍ ജോലിയെടുക്കുന്ന വിദേശ രാജ്യവും ഇന്ത്യയും തമ്മിലുള്ള ഡബിള്‍ ടാകേ്‌സഷന്‍ (ഒഴിവാക്കല്‍) കരാറുകള്‍ നികുതിദായകന്റെ സഹായത്തിനെത്തുന്നു. ഇങ്ങനെയുള്ള കരാറുകള്‍ പ്രകാരം ഏതു രാജ്യത്തെ നികുതി നിരക്കാണോ കുറവ്, അത് തിരഞ്ഞെടുക്കാനുള്ള അവകാശം നികുതിദായകനുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, കൊറിയ, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സൗദിഅറേബ്യ, സിംഗപ്പൂര്‍, സ്‌പെയിന്‍, ശ്രീലങ്ക, സിറിയ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, യു.എ.ഇ. തുടങ്ങി നിരവധി രാജ്യങ്ങളുമായി നമുക്ക് ഈ കരാറുണ്ട്.

നിലവിലുള്ള ആദായനികുതി നിയമപ്രകാരമുള്ള 'നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' എന്ന ഗണവും പ്രത്യക്ഷനികുതി കോഡില്‍ ഒഴിവാക്കിയിരിക്കുന്നു എന്നതും പ്രവാസി ഭാരതീയര്‍ക്കും ഇരുട്ടടിയായിത്തീരുന്നുവെന്നതില്‍ സംശയമില്ല.

നിര്‍ദിഷ്ട ബില്‍ സഭാസമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നതിനാല്‍ ഇനിയും മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. വിദേശ ഇന്ത്യക്കാരുടെ അസോസിയേഷനുകളും പ്രവാസി മന്ത്രാലയവും ഈ വകുപ്പുകള്‍ക്കെതിരായി ശക്തമായി പ്രതികരിച്ചാല്‍ ദോഷകരമായ വകുപ്പുകള്‍ പിന്‍വലിച്ചേക്കാം.

Wednesday, September 22, 2010

Our Lady of Mount Bhandra

മെത്രാന്‍ പദവി പലര്‍ക്കും അന്തസിന്റെ പ്രതീകമാണ്‌

'മെത്രാന്‍ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ്‌ കുറിയാക്കോസ്‌ റമ്പാന്‍ വിഷണ്ണനായി. എങ്ങനെയെങ്കിലും മാറിനില്‍ക്കണമെന്നായിരുന്നു ആഗ്രഹം. സഭാ തലവനായ വട്ടശേരില്‍ തിരുമേനി പലരെകൊണ്ടും നിര്‍ബന്ധിപ്പിച്ചു. അദ്ദേഹം വിസമ്മതിക്കുകയായിരുരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക്‌ ശേഷം കരഞ്ഞു പ്രാര്‍ത്ഥിച്ച ശേഷമാണ്‌ സ്‌ഥാനം സ്വീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചത്‌' - പാമ്പാടി തിരുമേനി എന്ന്‌ അറിയപ്പെടുന്ന പരിശുദ്ധ കുറിയാക്കോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ ജീവചരിത്രത്തില്‍ നിന്ന്‌ . 1911 ല്‍ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1929 ല്‍ മാത്രമാണ്‌ സ്‌ഥാനം സ്വീകരിച്ചത്‌ . 

പഴയകാല ബിഷപ്പുമാരില്‍ ഭൂരിപക്ഷവും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ്‌ അധികാരമേറ്റിട്ടുളളത്‌ .

ഇന്ന്‌ മെത്രാന്‍ പദവി പലര്‍ക്കും അന്തസിന്റെ പ്രതീകമാണ്‌. 

'തിരുമേനി/ പിതാവ്‌ എന്ന സംബോധന, ആദരവോടെ കൈമുത്താന്‍ നില്‍ക്കുന്ന വിശ്വാസികള്‍, ആഡംഭര കാറുകള്‍ ...' മെത്രാന്‍ സ്‌ഥാനത്തേക്ക്‌ പലരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഇവയുംപെടുന്നു. 

പുതിയ നീക്കങ്ങളനുസരിച്ച്‌ പെന്തിക്കോസ്‌ത് സഭകളെ പോലെ എപ്പീസ്‌കോപ്പല്‍ സഭകള്‍ക്കിടെയിലും ചെറുസഭകള്‍ പരക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ മെത്രാന്‍ , കാതോലിക്കാ, പാത്രിയര്‍ക്കീസ്‌ സ്‌ഥാനങ്ങളും ചെറുസഭകളും സ്വന്തമാക്കാനുളള സാധ്യതയാണുള്ളത്‌ . 

യേശു തെരഞ്ഞെടുത്ത 12 അപ്പോസ്‌തോലന്മാരുടെ ദൗത്യം സഭയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ നിയമിക്കപ്പെടുന്ന മേല്‍പട്ടക്കാരിലൂടെ പരമ്പരാഗതമായുള്ള തുടര്‍ച്ചയാണ്‌ അപ്പോസ്‌തോലിക തുടര്‍ച്ച. 

'കൈവയ്‌പിലൂടെയാണ്‌ പുരോഹിത സ്‌ഥാനിക്ക്‌ അംഗീകാരവും നിയമനവും നടക്കുന്നത്‌ ' - 1 തിമൊഥെയോസ്‌ 4:14. 

ഈ പാരമ്പര്യം കേരളത്തില്‍ അവകാശമായുള്ളത്‌ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് , യാക്കോബായ , സിഎസ്‌ഐ, സിഎംഎസ്‌ , ആംഗ്ലിക്കന്‍, മാര്‍ത്തോമ്മാ, കല്‍ദായ, തൊഴിയൂര്‍ സഭകള്‍ക്കാണ്‌ . 

15-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയേയും പോപ്പിനെയും എതിര്‍ത്ത പ്രൊട്ടസ്‌റ്റന്റ്‌ സഭ രൂപീകൃതമായതാണ്‌ അപ്പോസ്‌തോലിക സഭകളില്‍ മാറ്റത്തിന്‌ തുടക്കമിട്ടത്‌ . 

1906 ല്‍ അമേരിക്കയിലെ ലോസ്‌ ആഞ്ചലസിലാണ്‌ പെന്തക്കോസ്‌ത് സഭകളുടെ തുടക്കം. പ്രൊട്ടസ്‌റ്റന്റ്‌ വിഭാഗത്തില്‍ നിന്നായിരുന്നു ജനനം. പിന്നീട്‌ വ്യക്‌തികളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന നിരവധി സ്വതന്ത്ര സഭകള്‍ പെന്തിക്കോസ്‌ത് കൂട്ടായ്‌മയുടെ ഭാഗമായി. 

ഇതേ തരംഗമാണ്‌ കേരളത്തിലെ അപ്പോസ്‌തോലിക സഭകളിലേക്കും വ്യാപിക്കുന്നത്‌ . 

ബിലീവേഴ്‌സ് ചര്‍ച്ചിലൂടെയായിരുന്നു ആദ്യ വിവാദം. സിഎസ്‌ഐ സഭയിലെ ഒരു ബിഷപ്പാണ്‌ ബിലീവേഴ്‌സ് ചര്‍ച്ചിന്‌ ബിഷപ്പായി കെ.പി. യോഹന്നാനെ വാഴിച്ചത്‌ . വാഴിക്കല്‍ സിഎസ്‌ഐ സഭയില്‍ വിവാദമാകുകയും ചെയ്‌തു. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്‌ നേരത്തെ തന്നെ വിശ്വാസികള്‍ ഉണ്ടായിരുന്നതിനാലും കെട്ടുറപ്പുണ്ടായിരുന്നിനാലും ചെറിയ ഉപവിഭാഗങ്ങള്‍ രൂപപ്പെട്ടില്ല. 

യാക്കോബായ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ് സഭയിലെത്തിയ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ യാക്കോബായ സഭയോടിടഞ്ഞ രണ്ട്‌ റമ്പാന്‍മാരെ മെത്രാപ്പോലീത്താ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിയതോടെയാണ്‌ പുതിയ വിവാദത്തിന്‌ തുടക്കമായത്‌ . വാഴിക്കപ്പെ മൂസാ ഗുര്‍ഗന്‍ മാര്‍ സേവേറിയോസ്‌ അന്തോഖ്യ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭ ഉണ്ടാക്കിയെങ്കിലും കേരള സഭകള്‍ അവഗണിച്ചു. എന്നാല്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് വൈദികരെ മെത്രാന്‍ സ്‌ഥാനം നല്‍കി മാര്‍ സേവേറിയോസ്‌ കേരളത്തിലേക്ക്‌ അയച്ചപ്പോള്‍ കേരളീയ സഭകള്‍ ഞെട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെ ഫാ.സി.ജി. മാത്യൂസിനെ മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരില്‍ മെത്രാനാക്കി കേരളത്തിലേക്ക്‌ അയച്ചപ്പോഴാണ്‌ ഓര്‍ത്തഡോക്‌സ് സഭ അമ്പരന്നു. 

കോട്ടയത്ത്‌ ആസ്‌ഥാനമുണ്ടാക്കിയ മാര്‍ ഗ്രിഗോറിയോസ്‌ കാതോലിക്കാ സ്‌ഥാനം പുതിയ സഭയ്‌ക്കു വേണമെന്ന്‌ ആഗ്രഹിച്ചതോടെയാണ്‌ രണ്ടാമത്തെ പിളര്‍പ്പ്‌ . അന്തോഖ്യ സിറിയക്‌ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് കാതോലിക്കാ സ്‌ഥാനം വേണമെന്ന്‌ മാര്‍ ഗ്രീഗോറിയോസ്‌ പ്രസിദ്ധീകരിക്കുന്ന തദ്ദേവൂസ്‌ പത്രത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നാലു കാതോലിക്ക എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ഇതിനെ മാര്‍ സേവേറിയോസ്‌ എതിര്‍ത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ എന്നാണ്‌ പുതിയ സഭയുടെ പേര്‌ . ഈ സഭയ്‌ക്കായി കൂടുതല്‍ ബിഷപ്പുമാര്‍ വാഴിക്കപ്പെട്ടേക്കാം. 

മാര്‍ ഗ്രീഗോറിയോസ്‌ ഇനി യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭകള്‍ വഴി മൂസാ ഗുര്‍ഗനിലൂടെ ലഭിച്ച കൈവയ്‌പാകും അവകാശപ്പെടുക. അദ്ദേഹം വാഴിക്കുന്ന മെത്രാന്മാരും ഈ അവകാശവാദം ഉന്നയിക്കും. കൈവയ്‌പുകളുടെ പേരില്‍ ഇനിയും ചെറിയസഭകള്‍ക്കും സാധ്യതയേറെ. 

പുരാതന സഭകളുടെ തലവന്റെ സ്‌ഥാനപ്പേരാണ്‌ കാതോലിക്കാ (കാതോലിക്കോസ്‌). സാര്‍വത്രിക പിതാവ്‌ എന്നര്‍ത്ഥം. കേരളത്തില്‍ ആദ്യമായി കാതോലിക്കാ ബാവയെ വാഴിച്ചത്‌ ഓര്‍ത്തഡോക്‌സ് സഭയാണ്‌ . 1912 ലായിരുന്നു അത്‌ . 1975 ല്‍ യാക്കോബായ സഭയും, 1995ല്‍ മലങ്കര കത്തോലിക്കാ സഭയും കാതോലിക്കാമാരെ വാഴിച്ചു. ബസേലിയോസ്‌ എന്നാണ്‌ ഈ കാതോലിക്കാമാരുടെ സ്‌ഥാനപ്പേര്‌ . നാലാമത്തെ കാതോലിക്കാ ബാവയെ വേണമെന്നാണ്‌ മാര്‍ ഗ്രിഗോറിയോസ്‌ തന്റെ പത്രമായ തദ്ദേവൂസിലൂടെ ആവശ്യപ്പെട്ടത്‌ . 

എന്നാല്‍ അദ്ദേഹത്തിന്റെ സഭയ്‌ക്ക് ഭരണഘടന പോലുമായിട്ടില്ല. വ്യക്‌തികളില്‍ കേന്ദ്രീകരിക്കുന്ന ചെറിയ സഭകള്‍ വ്യാപകമായാല്‍ മെത്രാന്‍ സ്‌ഥാനത്തിന്റെ മാനദണ്ഡങ്ങളും മാറിയേക്കാം. വിവാഹിതായവരും സന്യാസികളായ മെത്രാന്മാര്‍ക്ക്‌ അനുവദിക്കപ്പെട്ട വേഷവും പേരും സ്വീകരിച്ച്‌ ഇനി പ്രത്യക്ഷപ്പെട്ടേക്കാം. 

മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്‌ഥാപിതമായ കേരള സഭയ്‌ക്ക് ആദ്യ കാലങ്ങളില്‍ അര്‍ക്കദിയാക്കോനായിരുന്നു തലവന്‍. ഇംഗ്ലീഷില്‍ 'ആര്‍ച്ച്‌ ഡീക്കണ്‍' എന്ന വാക്കിന്റെ സുറിയാനി പദമാണ്‌ അര്‍ക്കദിയാക്കോന്‍. നസ്രാണി സമുദായ തലവന്‍ എന്ന നിലയില്‍ 'ജാതിക്കു കര്‍ത്തവ്യന്‍' എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. 

ഉദയംപേര്‍ സുന്നഹദോസ്‌ കാലത്ത്‌(1599) കേരളീയ വിശ്വാസികളുടെ നേതൃത്വം ഗീവര്‍ഗീസ്‌ അര്‍ക്കദിയാക്കോനായിരുന്നു. പിന്നീട്‌ ബിഷപ്പുമാര്‍ക്കായി കേരളത്തിലെ വിശ്വാസികളുടെ നേതൃത്വം. എപ്പീസ്‌കോപ്പോസ്‌ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ്‌ ബിഷപ്പ്‌ എന്ന പദവി ഉണ്ടായത്‌ . മേല്‍നോട്ടക്കാരന്‍ എന്നാണ്‌ പദത്തിന്റെ അര്‍ത്ഥം. കാലം പുരോഗമിച്ചപ്പോള്‍ മെത്രാപ്പോലീത്ത/ ആര്‍ച്ച്‌ ബിഷപ്പ്‌ പദവിയായി സഭാ തലവന്മാര്‍ക്ക്‌. പ്രധാന പട്ടണത്തിലെ ക്രൈസ്‌തവ മേലധ്യക്ഷനാണ്‌ മെത്രാപ്പോലീത്ത. പിന്നീട്‌ കാതോലിക്കാ സ്‌ഥാനവും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്‌ഥാനവും പ്രധാന മേലധ്യക്ഷന്മാര്‍ക്ക്‌ ലഭിച്ചു. ഈ സ്‌ഥാനങ്ങള്‍ വ്യക്‌തിഗത സഭകള്‍ സ്വന്തം ഇഷ്‌ടപ്രകാരം ഉപയോഗിക്കുക എന്ന വലിയ വിപത്താണ്‌ കേരളത്തിലെ സഭകളെ കാത്തിരിക്കുന്നത്‌ . 

Ukraine Kazchakal

Ukraine is one of the beautiful country in all over the world, this country is full of culture, natural beauty and there are various places which are full of fun and entertainment. In my opinion no trip will be completed without visiting these places. Here in this article I arrange top ten amazing places to visit in Ukraine, these places are as under, I hope you will also like it.

01. Kamyanets-Podilskyy and Hotyn Fortresses
Photo — Link
Hotyn Fortresses is one of the best place in Ukraine and in my opinion without visit this beautiful place the tour of Ukraine will not completed. This amazing place is one of the top wonder of Ukraine; this was famous in Europe the hub of wars. More 9 after the break...

02. St. Sophia Cathedral
Photo — Link
St. Sophia Cathedral is also one of the best place to visit in Ukraine. This is historical place and it is under the protection of UNESCO. Large number of people comes here to see its beauty.

03. Kiev-Pechersk Lavra
Photo — Link
Kiev Pechersk Lavra is also included in the list of best place Ukraine and large number of people comes here to see the beauty of this amazing place. This is popular for its compound and it is consist of 2 parts above is religious and subversive caves.

04. Hoverla Mountain
Photo — Link
Hoverla Mountain is also one of the beautiful place of Ukraine and this mountain is in top position because of its height in Ukraine. This mountain is full adventure for the tourist, and without visiting this attractive place your trip will not completed.

05. Olesko Castle
Photo — Link
No doubt Olesko Castle is one of the amazing place to visit in Ukraine and cause of its beauty is that there is a castle on the hill which is very attractive and this building is built with stone, so if you come in Ukraine must visit this beautiful place.

06. Palanok Castle in Mukacheveo
Photo — Link
Palanok castle is also one of the beautiful place to visit in Ukraine and it is one of the historical place which was laid at least 14th century. This castle is located in Mukacheveo.

07. Pochaev Lavra
Photo — Link
Pochaiv Lavra is place which is the great achievement of architecture and one of the best place to visit in Ukraine, this is holy place and a large number of people comes here to the this attractive place.

08. Esembly Of Rynok Square in Lviv
Photo — Link
Esembly of Rynok Square in Lviv is also one of the beautiful place in Ukraine it was built in 14th century and included in the list of historical place. Most of the visitor comes here every year to see this amazing place.

09. Zhovkva town and Receive Monastery
 Photo — Link
Zhokva town and Kreciv Monastery is also one of the best place to visit in Ukraine and this is historical place which was built in 1724. This wooden church is one of the amazing building in Ukraine. In my opinion without visiting this place you trip will not completed.

10. Shechenkivskyy Park
Photo — Link
Shevchenkivskyy Park is also one of the best place in Ukraine, there are various schools and churches which was built in 18th century, this is located in lviv region. So must see this amazing place once a life. 

Top 10 social networking websites in India

Top 10 social networking websites in India

http://static.ibnlive.com/pix/slideshow/08-2010/top-10-social/01_top_social_india.jpg

THE SOCIAL RACE
Social networking is what Indians spend most time on while online. According to the latest figures released by marketing research company comScore, 84 percent of India's Internet audience visit social networking sites. This makes India the world's seventh largest market for social networking and here are the 10 most frequented social networking websites the country.


http://static.ibnlive.com/pix/slideshow/08-2010/top-10-social/02_top_social_india.jpg
10. Shtyle.fm
Amongst the top 10 social networking sites in India, Shtyle.fm registered the most impressive growth at 281 per cent since July 2009. The website had 1.55 million unique visitors in July 2010.



http://static.ibnlive.com/pix/slideshow/08-2010/top-10-social/03_top_social_india.jpg
9. Yahoo! Buzz
Digg-inspired social content website Yahoo! Buzz has made some inroads into India since its launch in 2008. Yahoo! Buzz grew 233 per cent in India during July 2009 to July 2010 and had 1.8 million unique visitors in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/04_top_social_india.jpg
8. Ibibo.com
The Indian social networking website ibibo had 2.9 million unique visitors in July 2010 growing 89 per cent since July 2009.




http://static.ibnlive.com/pix/slideshow/08-2010/top-10-social/05_top_social_india.jpg
7. Zedge.net
With the mobile phone boom in India the popularity of Zedge.net has also soared in India. Community-driven Zedge provides free content and tools for mobile phones. With an 81 per cent growth since July 2009, Zedge.net had 3.2 million unique visitors in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/06_top_social_india.jpg
6. LinkedIn.com
Indians discovered the benefits of professional social networking and this led to a rise in LinkedIn.com's figures for India. In July 2010, the website had about 3.3 million unique visitors from India.



http://static.ibnlive.com/pix/slideshow/08-2010/top-10-social/07_top_social_india.jpg
5. Twitter.com
With Indian celebrities waking up to the power of the microblogging service Twitter, more and more Indians are actively tweeting. Indian topics regularly feature amongst the top trends on Twitter. While the reach of Twitter in India (8 per cent of Internet users) is much behind the figures in Indonesia and Brazil (over 20 per cent), it is indeed fast catching up growing 239 per cent over the last year. Twitter had 3.3 million unique visitors from India in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/08_top_social_india.jpg
4. Yahoo! Pulse
Yahoo! owns two of the top ten social networking sites in India: Yahoo! Pulse and Yahoo! Buzz. Yahoo! integrated and improved upon Yahoo! Profiles and Yahoo! 360 to create Pulse. And the pulse seems to be throbbing in India with 3.5 million unique visitors in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/09_top_social_india.jpg
3. Bharatstudent.com
The social networking site targeted towards young Indians, BharatStudent.com, is ranked number three amongst the top social networking websites in India. With Twitter catching up very fast, BharatStudent.com's 3 per cent growth in unique visitors since July 2009 will not be enough for it to hold on to the No. 3 position for long. The website had 4.4 million unique visitors in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/10_top_social_india.jpg
2. Orkut
After a long reign as the most popular social networking website in India for long, Orkut was finally pushed to the number two position. With only low double-digit growth (16 per cent) over the last year, chances are this Google property might slide down even further in India. Orkut had about 19.87 million unique visitors from India in July 2010.




http://static.ibnlive.com/pix/slideshow/08-2010/top-10-social/11a_top_social_india.jpg
1. Facebook
The world's top social networking website has finally conquered India, racing past Orkut with an impressive 179 per cent growth since July 2009. Facebook registered 20.87 million unique visitors from India in July 2010, that is over 50 per cent of India's total Internet audience.

Virgin of Fatima




cid:1.331631756@web35506.mail.mud.yahoo.com




"Hail Mary, full of grace. The Lord is with thee. Blessed art thou among women and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death.
(your request..............)

NOW THE IMPORTANT MESSAGE
Often Father Gabriel Amorth, Chief Exorcist of the Vatican writes: One day a colleague of mine heard the devil say during an exorcism, "Every Hail Mary is like a blow on my head. If Christians knew how powerful the Rosary was, it would be my end." The secret that makes this prayer so effective is that the Rosary is both prayer and meditation. It is addressed to the Father, to the Blessed Virgin, and to the Holy Trinity, and is a meditation centered on Christ.
I write in addition to the above: Please enunciate each word of the Rosary clearly and distinctly. Do not trample on the heels of the words of anyone with your words. Do not speak over the leader if you are following or the respondent if you are leading the Rosary. Remember that they also are having a conversation with Mary Our Mother and it is not polite to speak when someone else is speaking.
In the case of the public Rosary there are only two people speaking: the Leader and the respondents. Each is speaking to the Blessed Mother and listening carefully to her response within their hearts as they meditate on the scene before them in their consideration of the mystery being spoken of and interpreted and translated into their lives. Spread this powerful prayer of exorcism, the Rosary, which contains the Our Father, the Perfect Prayer, prayed five times in the recitation of each set of the Rosary's Mysteries, backed up by the powerful prayers of Our Mother who prays with us as we pray 53 Hail Mary's.
The Eternal Father described to a group of us, through a Visionary Friend of mine, what happens when we pray the Rosary, saying, "When you pray Holy Mary Mother of God, pray for us sinners now....., the Blessed Mother comes instantly to your side to pray with you. And she does not come alone. She brings angels with her. And not just one or two for she is the Queen of Angels, so choirs of angels come with her. And she and Jesus are joined at the heart and cannot be separated so she brings Jesus with her. And Jesus cannot be separated from the Trinity so He brings the Father and the Holy Spirit with Him. And where the Holy Trinity is, all of creation is, and you are surrounded by such beauty and light as you cannot imagine in this life. Your Mother comes as Our Lady of Grace with her hands outstretched. Rays of light emit from her hands piercing your body, healing you and filling you with graces.. This is your inheritance which was poured out from the heart of Jesus on the Cross, when the centurion pierced His Heart with the spear, into the only pure vessel ready to receive such graces at that time, Your Mother. Now as you pray the Rosary, or even just recite one Hail Mary, you receive your portion of these graces. He also said at this time, "Anyone who goes to Mary and prays the Rosary cannot be touched by Satan."
Is it any wonder that anyone who prays the Rosary from the heart is so blessed and protected and powerful in their prayers for others.
 


  


 


Saturday, September 18, 2010

മാര്‍പ്പാപ്പ വന്നപ്പോള്‍ മേഘത്തിന് പ്രാവിന്റെ രൂപം

മാര്‍പ്പാപ്പ വന്നപ്പോള്‍ മേഘത്തിന് പ്രാവിന്റെ രൂപം

Dove shaped Cloude
ലണ്ടന്‍: മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനിടെ ആകാശത്ത് പ്രാവിന്റെ രൂപത്തില്‍ മേഘങ്ങള്‍ രൂപപ്പെട്ടത് അത്ഭുതമായി.

മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ദൈവം അനുഗ്രഹം ചൊരിഞ്ഞതായാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്.

ബ്രിസ്‌റ്റോളിന് സമീപം വെസ്റ്റ്‌ബെറി ഓണ്‍ട്രിംമില്‍ താമസിക്കുന്ന ജോണ്‍ ഗ്രേ എന്ന ആര്‍ എ എഫ് ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. 69 വയസ്സുകാരനായ ജോണ്‍ തന്റെ പൂന്തോട്ടത്തില്‍ നിന്നപ്പോഴാണ് പ്രാവ് രൂപത്തിലുള്ള മേഘത്തിന്റെ ദൃശ്യം ആദ്യമായി കണ്ടത്.

ദൃശ്യം കണ്ണിലുടക്കിയ ഉടന്‍ അദ്ദേഹം അത് തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ 15ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ക്ലൗഡ്മ പ്രീസിയേഷന്‍ സൊസൈറ്റി അംഗം കൂടിയായ ഇദ്ദേഹം ഈ രൂപത്തെ ബൈബിളില്‍ പ്രതിപാദിക്കുന്ന പ്രാവിനോടാണ് ഉപമിക്കുന്നത്.

സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ എത്തിയപ്പോള്‍ സമാധാനത്തിന്റെ രൂപമായ പ്രാവ് തെളിഞ്ഞത് ലോകസമാധാനത്തിനായുള്ള മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നല്കുന്ന പരിപാലനയാണയാണ് കാണിക്കുന്നതെന്നും വിശ്വാസികള്‍ പറയുന്നു.

പരിശുദ്ധാത്മാവിന്റെ പ്രതീകമായിട്ടാണ് ആദിമ കാലം മുതല്‍ കത്തോലിക്കാ സഭ പ്രാവിനെ കണക്കാക്കുന്നത്. മാത്രമല്ല, സ്‌നാപകയോഹന്നാന്‍ ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് യേശുവിന് ജ്ഞാനസ്‌നാനം നല്‍കിയപ്പോള്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതായും ബൈബിളില്‍ പറയുന്നുണ്ട്.