Saturday, June 13, 2015

അറിയാമോ പ്രവാസികൾ എപ്പോഴൊക്കെ ഇന്ത്യയിൽ ടാക്സ് അടയ്ക്കേണ്ടി വരുമെന്ന്?

അറിയാമോ പ്രവാസികൾ എപ്പോഴൊക്കെ ഇന്ത്യയിൽ ടാക്സ് അടയ്ക്കേണ്ടി വരുമെന്ന്?

ഇന്ത്യയിൽ ആദായ നികുതി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം നികുതി ദായകന്റെ റസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്.ലോകത്ത് എവിടെ നിന്നുമുള്ള വരുമാനമായാലും റസിഡൻഷ്യൽ സ്റ്റാറ്റസുകാർ അതിന്റെ നികുതി ഇന്ത്യയിൽ അടയ്ക്കേണ്ടതുണ്ട്.എന്നാൽ നോണ്‍ റസിഡൻഷ്യൽ സ്റ്റാറ്റസുകാർ ഇന്ത്യയിൽ നിന്നുമുള്ള വരുമാനത്തിനു മാത്രം രാജ്യത്ത് നികുതി അടച്ചാൽ മതി.
റസിഡൻഷ്യൽ സ്റ്റാറ്റസ്
ഓരോ വർഷവും ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുകയോ , അതല്ല തൊട്ടു മുന്പുള്ള നാല് വർഷങ്ങളിൽ 365 ദിവസത്തിൽ കൂടുതൽ ഇന്ത്യയിലുണ്ടാവുകയും നികുതി വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുകയും ചെയ്യുന്ന വ്യക്തികൾ റസിഡൻഷ്യൽ സ്റ്റാറ്റസിൽ പെടും.ഈ നിബന്ധനകൾ പാലിക്കാത്തവർ നോണ്‍ റസിഡൻഷ്യൽ സ്റ്റാറ്റസുകാരാണ്.
പ്രവാസികൾക്ക് ആദായ നികുതി റിട്ടേണ്‍ നൽകുമോ?
2014-15 സാമ്പത്തിക വർഷത്തിൽ 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇന്ത്യയിൽ നിന്നും ലഭിക്കുന്നവർ ആദായ നികുതി നൽകണം.കൂടാതെ ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ നിന്നോ സ്വത്തുക്കളിൽ നിന്നോ മൂലധന നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേലും പ്രവാസികൾ നികുതി നൽകണം.
മറ്റു വരുമാനങ്ങൾ ഒന്നും ഇന്ത്യയിൽ നിന്നില്ലെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല.എന്നാൽ പ്രവാസികൾ ആദായ നികുതി റി ഫണ്ടിന് അർഹരാണെങ്കിൽ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്ത ശേഷം മാത്രമേ റീഫണ്ട് ലഭിക്കൂ.
പ്രവാസികൾ മുൻ‌കൂർ നികുതി അടക്കെണ്ടാതുണ്ടോ ?
സാധാരണ നിലയിൽ 10,000 രൂപയിലധികം നികുതി ബാധ്യതയുള്ളവർ മുൻ‌കൂർ നികുതിയടയ്ക്കാൻ ബാധ്യസ്ഥരാണ്. പ്രവാസികള്ക്ക് മാത്രമായി ഇതിൽ പ്രത്യേക ഇളവില്ല.
ആദായ നികുതി റിട്ടേണിനുള്ള അവസാന തിയ്യതി
2014-15 ആദായ നികുതി റിട്ടേണിനുള്ള അവസാന തിയ്യതി 31/8 /2015 ആണ്.
പ്രവാസികൾക്ക് നികുതി ഒഴിവുള്ള വരുമാനങ്ങൾ
എൻ.ആർ .ഐ അക്കൗണ്ടിൽ നിന്നും എഫ് .സി .എൻ.ആർ .ഐ അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന പലിശകൾ , ഷെയറുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന ദീർഖ കാല മൂലധന നേട്ടങ്ങൾ, മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും ഷെയറുകളിൽ നിന്നും ലഭിക്കുന്ന ഡിവിഡന്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് നികുതി അടക്കേണ്ടതില്ല.കൂടാതെ കെട്ടിട വാടക ലഭിക്കുന്നുവെങ്കിൽ പ്രോപേർട്ടി ടാക്സും 30 % കിഴിവും ലഭിക്കും.
റിട്ടേണുകൾ ഫയൽ ചെയ്യുന്ന വിധം
ഇന്ത്യയിൽ അഞ്ചു ലക്ഷത്തിലധികം നികുതി ബാധ്യതയുണ്ടെങ്കിൽ ഇലക്ട്രോണിക് ആയി മാത്രമേ റിട്ടേണുകൾ ഫയൽ ചെയ്യാനാവൂ .
പ്രവാസികൾക്ക് വിദേശ പണം ഉപയോഗിച്ചു കൃഷിഭൂമിയോ തോട്ടങ്ങളോ വാങ്ങാൻ സാധിക്കുമോ ?
പ്രവാസികൾക്ക് വിദേശ പണം ഉപയോഗിച്ചു കൃഷിഭൂമിയോ തോട്ടങ്ങളോ ഫാംഹൗസോ വാങ്ങുന്നതിനോ റിയൽ എസ്റ്റേറ്റ്‌ ബിസിനസ് തുടങ്ങുന്നതിനോ അവകാശമില്ല.
പ്രവാസികളുടെ സ്വത്ത് വിൽപ്പന 
3 വർഷത്തിൽ കൂടുതൽ പഴക്കമുള്ള] സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിന് 20% മൂലധന നികുതി അടക്കേണ്ടതുണ്ട്.എന്നാൽ നികുതിയിളവുകൾ ലഭിക്കുന്ന നിക്ഷേപ പദ്ധതികൾ ലഭ്യമാണ്